ആരാധ്യയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിച്ച് രശ്മി സോമന്‍! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങിയ നടിയാണ് രശ്മി സോമന്‍. മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടി അഭിനയത്തില്‍ തിളങ്ങി നില്‍ക്കവെയാണ് വിവാഹിതയാകുന്നത്. തുടർന്ന് ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസമാക്കിയതോടെ അഭിനയത്തോട് വിട പറയുകയായിരുന്നു. എന്നാൽ അടുത്തിടെ മിനിസ്ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ് നടി. താരം സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. ഇപ്പോള്‍ ഇവർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സഹോദരന്റെ മകള്‍ ആരാധ്യയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു രശ്മിയുടെ പോസ്റ്റ്. ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും മറ്റും രശ്മി പങ്കുവെയ്ക്കുകയും ചെയ്തു. സുന്ദരികുട്ടിക്ക് രശ്മി നല്‍ക്കുന്ന ആശംസകള്‍ ആണ് വൈറല്‍ ആയത്.

വിവാഹ ശേഷം നാലര വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രശ്മി സോമന്റെ തിരിച്ചു വരവ്. ഹേമാംബിക ആയി എത്തിയ രശ്മിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കാര്‍ത്തിക ദീപം പരമ്പരയില്‍ ദേവ എന്ന കഥാപാത്രമായിട്ടാണ് ഇപ്പോള്‍ രശ്മി തിളങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു താരം. ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞാല്‍ രശ്മി ദുബായിക്ക് പറക്കുകയാണ് പതിവ്.

Related posts