ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന് എനിക്ക് പേടിയായിരുന്നു. മനസ്സ് തുറന്ന് രശ്മി സോമൻ!

മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. മിനി സ്‌ക്രീനിൽ നിരവധി സീരിയലുകളിലൂടെയാണ് രശ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും സജീവമായിരുന്നു. എന്നാൽ ഇടയ്ക്ക് താരം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. അരുനാഗം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. നിലവിൽ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷം നടി ഒരു മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്. ലൈവ് ആണ് രശ്മി സോമനഭിനയിച്ച പുതിയ സിനിമ. വികെപി സംവിധാനം ചെയ്ത സിനിമയിൽ ഷൈൻ ടോം ചാക്കോ, മംമ്ത മോഹൻദാസ്. സൗബിൻ ഷാഹിർ, പ്രിയ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. തന്റെ ആദ്യ വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മി സോമനിപ്പോൾ. ഞാൻ വളരെ പോപ്പുലറായി നിൽക്കുന്ന സമയമായിരുന്നു. അത്യാവശ്യം മോശമില്ലാത്ത രീതിയിൽ സമ്പാദിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും എനിക്ക് പേടിയായിരുന്നു ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന്. അതുകൊണ്ടാണ് എംബിഎ ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് മറ്റൊരു മേഖലയിൽ കരിയർ വളർത്തുന്നതിനേക്കാൾ തന്നെ അറിയുന്ന ഈ മേഖലയിൽ തന്നെ തുടരുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി.

ബോൾഡായ ഒരു സ്ത്രീ ഒരു ദിവസം കരയും. അടുത്ത ദിവസം അവൾ ഓക്കെയാവും. നമ്മൾ കരയുന്നത് നമ്മൾ മാത്രം കണ്ടാൽ മതി. എംബിഎ കഴിഞ്ഞപ്പോൾ വീട്ടിൽ വേറെ കല്യാണം കഴിക്കാനുള്ള പ്രഷർ ഉണ്ടായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു. ദുബായിലായിരുന്നു നാലരക്കൊല്ലം. അത് കഴിഞ്ഞ് വീണ്ടും തിരിച്ചു വന്നു. ഡിവോഴ്സായപ്പോൾ തന്നെ കുറേ വീഡിയോകൾ വന്നു. ഈ നടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്നൊക്കെ. കല്യാണം കഴിഞ്ഞപ്പോൾ അതിലും കൂടുതൽ കമന്റുകൾ വന്നു. ഞാനത് അഭിമുഖീകരിക്കാൻ പഠിച്ചു. പക്ഷെ നമ്മുടെ കൂടെയുള്ള ആൾക്കാർക്കൊക്കെ വിഷമമാണ്. ആദ്യ ദിവസം കമന്റുകൾ നോക്കാം. എന്നിട്ട് തീരുമാനിക്കാമെന്ന് വിചാരിച്ചാണ് യൂട്യൂബ് വീഡിയോ ചെയ്തത്. എവിടെ പോയി, ഇനിയും അഭിനയിച്ച് കൂടെയെന്നുള്ള കമന്റുകൾ വന്നു. അത് വളരെ സന്തോഷം തോന്നി. ഇന്നേ വരെ 98 ശതമാനവും തനിക്ക് പോസിറ്റീവ് കമന്റുകളാണ് വരുന്നതെന്ന് നടി വ്യക്തമാക്കി.

Related posts