മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. മിനി സ്‌ക്രീനിൽ നിരവധി സീരിയലുകളിലൂടെയാണ് രശ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും സജീവമായിരുന്നു. എന്നാൽ ഇടയ്ക്ക് താരം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. അരുനാഗം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. കുഞ്ഞുന്നാൾ മുതൽ താൻ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും താൻ ഏറെ കാലമായി നേരിടുന്ന ബോഡിഷെയ്‌മിങ്ങിൽ നിലപാടുകളെക്കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ ശ്രദ്ധ നേടുന്നത് രശ്മിയുടെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. തന്റെ വീഡിയോ കണ്ട ശേഷം ഒരാളിലെങ്കിലും മാറ്റം വന്നതിന്റെ സന്തോഷത്തിലാണ് താരം. യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ താഴെ വന്ന ഒരാളുടെ കമന്റ് ആണ് രശ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞാൻ എന്റെ മോളെ പറയാറുണ്ട്, തടി കുറവാണ് എന്ന്, ഇനി പറയില്ല, ഇതാണ് ആ കമന്റ്. ഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷമെന്ന് രശ്മി കുറിച്ചു.
സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.