മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. മിനി സ്‌ക്രീനിൽ നിരവധി സീരിയലുകളിലൂടെയാണ് രശ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും സജീവമായിരുന്നു. എന്നാൽ ഇടയ്ക്ക് താരം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. അരുനാഗം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്.
ലോക്ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷമാണ് രശ്മി ഇപ്പോൾ പങ്കുവയ്ക്കുന്നത്. എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഷൂട്ട് വീണ്ടും തുടങ്ങി. എപ്പിസോഡുകൾ വീണ്ടും സംപ്രേഷണവും തുടങ്ങുന്നു എന്നുപറഞ്ഞാണ് രശ്മി മഞ്ഞ സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്.
സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ ദേവനന്ദ ആയാണ് രശ്മിയെത്തുന്നത്. നിരവധി ആളുകളാണ് രശ്മിയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പരമ്പര വീണ്ടും തുടങ്ങുന്നതിന്റെ സന്തോഷമാണ് ചിലർ പങ്കുവയ്ക്കുന്നത്. നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു..