അതൊക്കെ മാനസികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്! രശ്മി അനിൽ പറയുന്നു!

കോമഡിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രശ്മി അനിൽ. സീരിയലുകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് തേടിയെത്തുന്നത്. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. കായംകുളം എസ്. എൻ. സെൻട്രൽ സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു രശ്മി. കെ.പി.എസ്.സി യിലെ അഭിനേത്രിയായിരുന്നു താരം. തമസ്സ്, മുടിയനായ പുത്രൻ, അശ്വമേധം എന്നി നാടകങ്ങളിലൂടെ നാടകപ്രേമികളുടെ ഇഷ്ടതാരമായി രശ്മി മാറുകയും ചെയ്തിരുന്നു.

May be an image of 1 person

ഒരു ചാനൽ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ രശ്മി വിമർശിച്ചത് വാർത്തയായിരുന്നു, വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഇതിന്റെ പേരിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് രശ്മി അനിൽ ഇപ്പോൾ സംസാരിക്കുന്നത്. വാക്കുകൾ, ഒരു ചാനലിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രോഗ്രാമാണത്. അതിന്റെ സ്വഭാവാം അതാണ്. ആ പരിപാടിയിലെ രണ്ട് കഥാപാത്രങ്ങളാണ് തങ്കുവും സുശീലയും. അവർക്ക് ജീവിതത്തിൽ ഒന്നും ആവാൻ പറ്റിയിട്ടില്ല. അതുകൊണ്ട് സിനിമാക്കാരുടെ ഗോസിപ്പ് പറയുക, മറ്റുള്ളവരുടെ ജീവിതം കണ്ട് അഭിപ്രായം പറയുകയും ചെയ്യുന്നതാണ് അവരുടെ ക്യാരക്ടർ. ഒരിക്കലും അത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന താരത്തിന്റെയോ ക്യാരക്ടർ അല്ല. എന്നെ അടുത്ത് അറിയുന്നവർക്ക് എല്ലാം അറിയാം. എനിക്ക് ആരോടും അസൂയ ഒന്നും തോന്നാറില്ല. നമുക്ക് ഉള്ളത് നമുക്ക് കിട്ടും. എന്നാല്ലാതെ മറ്റൊന്നിനോടും ഒരു ആർത്തിയും ഇല്ല.

May be an image of 1 person and jewellery

മറ്റുള്ളവരോട് ഒരു പ്രശ്‌നത്തിനും പോകാത്ത ആളുമാണ് ഞാൻ. അങ്ങനെ ഇരിക്കേ പെട്ടെന്നാണ് അത് ക്യാരക്ടർ ആണെന്ന് പോലും അറിയാതെ ആളുകൾ പ്രശ്‌നമാക്കിയത്. ഭയങ്കരമായിട്ട് ചീത്ത വിളി വന്നിരുന്നു. എന്റെ മോൾ ഒരു ഫോട്ടോ ഇട്ടാൽ അതിന്റെ അടിയിൽ വന്നിട്ട് മോശം കമന്റിടും. നിന്റെ മോൾക്ക് ഇങ്ങനെ നടക്കാലോ, പിന്നെ എന്താടീ നാട്ടിലുള്ളവർ നടന്നാൽ എന്നിങ്ങനെയാണ് ചോദിക്കുന്നത്. അതൊക്കെ മാനസികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.

Related posts