രഞ്ജു രഞ്ജിമാര്‍ കേരളക്കരയ്ക്ക് സുപരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറുമൊക്കെയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും രഞ്ജു കാണിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയാണ് താരം.
രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍, ഓരോ വ്യകതികൾക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്, അത് വസ്ത്രമായാലും, സെക്സ് ഫീൽ ആയാലും, റിലേഷന്ഷിപ് ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്, അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും, വിമർശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല, ഇവിടെ ചില മനുഷ്യരുടെ കംമന്റ്സ് മറ്റും കാണുമ്പോൾ, നേരം വെളുത്തിട്ടില്ല എന്ന് തോന്നും,
ഞാൻ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങൾ കണ്ടു,
ഇതൊക്കെ ചർച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാൻ കണ്ടെത്തുന്നത്,നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ഇവിടെ ഞാൻ ആരുടെയും കൂടെ കിടക്കുന്നതെ, മറ്റെന്തെങ്കിലും അല്ല, പ്രദർശിപ്പിക്കുന്നത്, എനിക്ക് സാരിയും, ഇഷ്ടമാണ്, ദി സെയിം ടൈം ഞാൻ മോഡേൺ ഡ്രെസ്സും ഇടാറുണ്ട്, അതെന്റെ കംഫർട്ടബിൾ സിറ്റുവേഷൻ ആണ്, എന്നും എല്ലാവരും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോങ്ങൾ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ മുക്കി കളയരുത്