ദിലീപ് – രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ ‘പാസഞ്ചര്‍’ എന്ന ചിത്രം മലയാള സിനിമയില്‍ പുതിയൊരു മാറ്റത്തിന് വഴി തുറന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ആറു മാസം അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നുവെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി കൊണ്ട് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. പിന്നീട് ഇതേ ടീം ആദ്യമായി ഒന്നിച്ചത് ‘വര്‍ഷം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്.
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍, ആറു മാസത്തോളം മമ്മുക്കയോട് കഥ പറയാന്‍ ഞാന്‍ കാത്തിരുന്നു. എന്റെ ആദ്യ സിനിമയായ പാസഞ്ചറിന്റെ കഥ പറയാന്‍ അദ്ദേഹത്തിന്റെ സൗകര്യം നോക്കി ആറു മാസത്തോളം ഞാന്‍ കാത്തിരുന്നു.
മമ്മുക്കയുടെ തിരക്ക് ആണ് അത്രയും വലിയ കാലയളവിനു കാരണമായത്. ഒടുവില്‍ ‘പളുങ്ക്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയാണ് ഞാന്‍ പാസഞ്ചറിന്റെ കഥ അദ്ദേഹത്തോട് പറഞ്ഞത്. പക്ഷേ മമ്മുക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ എനിക്ക് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ‘വര്‍ഷം’ എന്ന ചിത്രമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ആക്ടര്‍ ആണ് മമ്മുക്ക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇമോഷണല്‍ സൈഡ്. അത് എനിക്ക് ‘വര്‍ഷം’ എന്ന സിനിമയിലൂടെ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചു’. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.