പ്രണയം എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ള ആളാകും! മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്!

രഞ്ജിനി ഹരിദാസ് മലയാളികൾക്ക് പ്രിയപ്പെട്ട അവതാരികയാണ്. വേറിട്ട അവതരണശൈലിയിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്. പ്രേക്ഷകർക്ക് രഞ്ജിനി സുപരിചിതയായത് സ്റ്റാർ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ്. പിന്നീട് അങ്ങോട്ട് രഞ്ജിനി ഒരുപാട് ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയിട്ടുണ്ട്. താരം ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

ഇപ്പോഴിതാ, തന്റെ കാമുകനെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജിനി. പ്രണയം എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ള ആളാകും. പൊതുവെ ഞാനൊരു പൗരുഷം കാണിക്കുന്ന വ്യക്തിയാണ്. എനിക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതൽ ആണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ പ്രശ്നങ്ങൾ എന്റെ ജനറ്റിക് കാരണമാണ്. പക്ഷെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വം ഒരു പത്ത് ശതമാനമെങ്കിലും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്,’അത് എനിക്ക് തന്നെയുള്ള തിരിച്ചറിവാണ്. പൊതുവെ ഞാനൊരു പരുക്കൻ സ്വഭാവക്കാരിയാണ്. എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ അങ്ങനെ ആകിയതാണ്. പ്രണയത്തിന്റെ ആദ്യ കാലങ്ങളിൽ അത് എന്നിലെ സ്ത്രീത്വത്തെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ തിരിച്ചും കയറിയിട്ടുണ്ട്,’ രഞ്ജിനി പറഞ്ഞു.

തന്റെ കാമുകനെ കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്. ‘എന്റെ പോലത്തെ വ്യക്തി തന്നെയാണ് ശരത്തും. എന്റെ ഒരു ആൺ വേർഷൻ എന്ന് പറയാം. ഇപ്പോൾ അടിയാണ്. നാളെ എന്താണെന്ന് അറിയില്ല,’എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തോലയ്ക്കരുത് എന്നാണ്. എനിക്കും ജീവിതത്തിൽ വളരെ സ്പെഷ്യലായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അവരിൽ പലരും ഇപ്പോൾ ഹാപ്പിലി മാരീഡാണ്. അതിൽ ഒരു സീരിയസ് ആയ റിലേഷൻ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ അറിയുന്നത്. അവനെ ഒരു ദിവസം അമ്മ വിളിച്ചിരുത്തി പറഞ്ഞത്, മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത് എന്നാണ്. നിന്റെ ജീവിതം കുളമാകുമെന്ന്. അതും എന്റെ മുന്നിൽ വെച്ച്. നിങ്ങൾ എന്ത് അമ്മയാണ് എന്ന് തോന്നി, എന്താണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ സത്യമല്ലേ പറയുന്നതെന്ന്. അമ്മ ഇപ്പോഴും പറയാറുണ്ട് നീ ഡേറ്റ് ചെയ്ത ഏറ്റവും മികച്ച ആൾ അതാണെന്ന്. അവൻ പാവം ആയിരുന്നു. പരിചയപ്പെടുമ്പോൾ ഞാനും. പക്ഷെ ലോകം എന്നെ പരുക്കാനാകി.

Related posts