റിലീസ് മാറ്റിവച്ച് അജഗജാന്തരവും !

സെക്കൻഡ് ഷോ കേരളത്തിലെ തീയേറ്ററുകളിൽ അനുവദിക്കാത്തത് സിനിമാ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനാൽ ആൻ്റണി വർഗീസിന്റെ അജഗജാന്തരം എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. മാർച്ച് 4 ന് റിലീസ് ചെയ്യാനിരുന്ന പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതിന് പിന്നാലെ ആണിത്. ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കുന്നത് സെക്കന്റ് ഷോ ഇല്ലാത്തതിനാലാണെന്ന് അജഗജാന്തരം സിനിമയുടെ ടീം അറിയിച്ചു. തിയറ്ററുകളിൽ സെക്കൻഡ് ഷോ ആകാം എന്നാണ് കേന്ദ്രസർക്കാർ നൽകിയ പുതിയ ഇളവുകളിൽ പറയുന്നത്. എന്നാൽ കേരള സർക്കാര്‍ തൽക്കാലത്തേക്ക് ഈ ഇളവ് വേണ്ടെന്ന് വച്ചത് കേരളത്തിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. കാര്യങ്ങൾ കൂടുതൽ സംഘീർണ്ണമായത് ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട്കൂടിയാണ്.

Ajagajantharam' first look: Antony Varghese Pepe in 'Ajagajantharam': Here's the first look motion poster | Malayalam Movie News - Times of India
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ സിനിമ പ്രദർശനങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ കാര്യങ്ങൾ തിയേറ്റർ അടച്ചിടേണ്ട സ്ഥിതിയിലേക്ക് മാറും. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും സർക്കാർ സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ പൂട്ടേണ്ടിവരും. മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പർ തീയേറ്ററുകളിൽ പുതിയ ഇളവുകൾ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. സിനിമ വ്യവസായം നിലവിലെ സാഹചര്യത്തിൽ വളരെ നഷ്ടത്തിലാണെന്ന് ഫിലിം ചേമ്പർ കത്തിൽ സൂചിപ്പിച്ചു.സർക്കാർ മാർച്ച് 31 വരെ അനുവദിച്ച വിനോദ നികുതി ഇളവ് വളരെ വലിയ ആശ്വാസം ആണെന്നും എന്നാൽ മാർച്ച് 31 ശേഷവും ഇളവുകൾ തുടർന്നാൽ മാത്രമേ സിനിമ വ്യവസായം പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ പറ്റുകയുള്ളു എന്നും തിയേറ്റർ കളക്ഷന്റെ കൂടുതൽ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയിൽ നിന്നായതിനാൽ സെക്കന്റ് ഷോ അനുവദിക്കണമെന്നും ആണ് ഫിലിം ചേമ്പർ കത്തിൽ പറയുന്നത്.

Ajagajantharam - IMDb

വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന കള, ടോൾ ഫ്രീ, അജഗജാന്തരം, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെച്ചു. വർത്തമാനം എന്ന സിദ്ധാർഥ് ശിവ ചിത്രം മാർച്ച് 12 ന് മുന്നൂറോളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. മോഹൻലാലിന്റെ മരക്കാരും ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്കും നിവിൻ പോളി ചിത്രം തുറമുഖവും 2021 മെയ് 13 ന് പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ട്. വൺ, നിഴൽ, സുനാമി, കുഞ്ഞെൽദോ, നായാട്ട് എന്നിവയാണ് റിലീസിന് ഒരുങ്ങി നിൽക്കുന്ന മറ്റു ചിത്രങ്ങൾ.

Related posts