രേഖ സതീഷിന്റെ മേക്കോവറിൽ അമ്പരന്ന് ആരാധകർ! ജനശ്രദ്ധ നേടി ചിത്രങ്ങൾ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. താരം ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്. സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല. മാത്രവുമല്ല പലപ്പോഴും ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. തന്റെ പതിനാലാം വയസ്സിൽ ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് താരം അരങ്ങേറ്റം കുറിച്ചത്.

പിന്നീട് എ. എം. നസീർ സംവിധാനം നിർവ്വഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിൽ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പരസ്പരം എന്ന സീരിയൽ വലിയ രീതിയിൽ ഹിറ്റ് ആയതോടെ രേഖ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ രേഖ തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുകത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ബ്ലിസ് ഫിലിം മേക്കർസിനു വേണ്ടിയാണ് മോഡലായി താരം ഈ പ്രാവശ്യം അരങേറിയത്. വെള്ള ഷർട്ട്‌ ധരിച്ച് ലൈം ജ്യൂസ്‌ പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

Related posts