രേഖയുടെ കൈയ്യിലെ ടാറ്റൂ എന്തെന്ന് ആരാധകർ : സ്നേഹത്തിന്റെ കഥപറഞ്ഞു രേഖ

നടി രേഖ രതീഷ് സീരിയലുകളിൽ അമ്മയും അമ്മായിയമ്മയും ഒക്കെ ആയി വേഷമിട്ട് പ്രേക്ഷകർക്ക് സുപരിചിതയാണ്. നടിയുടെ പ്രായം സീരിയലിലെ കഥാപാത്രങ്ങളുടെ അത്രയും ഇല്ലെന്ന് വളരെ വൈകിയാണ് പ്രേക്ഷകർ മനസിലാക്കിയത്. രേഖയുടെ കുടുംബ ജീവിതത്തെ കുറിച്ചും സീരിയല്‍ വിശേഷങ്ങളോടൊപ്പം ആരാധകര്‍ക്ക് അറിയാം.രേഖ രതീഷ് നാലു വിവാഹങ്ങൾ ചെയ്തിരുന്നുവെങ്കിലും എല്ലാം പരാജയപ്പെട്ടു പോയിരുന്നു.രേഖ മകന്‍ അയാനോടൊപ്പം ഇപ്പോൾ സന്തോഷമായി ജീവിക്കുകയാണ്. മകന്റെ പേര് രേഖ കൈയില്‍ ടാറ്റു പതിപ്പിച്ചിട്ടുണ്ട്. പല അഭിമുഖങ്ങളിലും രേഖ അമ്മയും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുണ്ട്.

അയാന് നേരത്തെ മറ്റുള്ളവര്‍ രേഖയെ അമ്മയെന്ന് സ്‌നേഹത്തില്‍ വിളിക്കുന്നതില്‍ അസൂയയായിരുന്നു,മാളവിക രേഖയെ മമ്മ എന്നാണ് വിളിക്കുക, യുവ കൃഷ്ണ അമ്മയെന്നും. അനുമോളായി അഭിനയിക്കുന്ന വൃദ്ധിമോള്‍ക്ക് സ്‌ക്രീനിന് പുറത്തും രേഖ അച്ഛമ്മ തന്നെ. ഈ വിളികളൊക്കെ കേട്ട് : ‘ഞാന്‍ മാത്രല്ലേ അമ്മേടെ മോന്‍ പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കുന്നതെന്നു അയാന്‍ നേരത്തെ ചോദിക്കുമായിരുന്നു.അമ്മയെ മറ്റുള്ളവരും അമ്മയെന്ന് വിളിക്കുമ്പോൾ കൂടുതല്‍ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍ എന്ന് താൻ അയാനോട് പറയുമെന്നും, ഇപ്പോള്‍ അയാന് മറ്റുള്ളവര്‍ അമ്മാന്ന് വിളിച്ചാലും വലിയ പ്രശ്‌നമില്ലെന്ന് ചിരിയോടെ രേഖ കൂട്ടിച്ചേര്‍ത്തു. അയാനോട് മഞ്ഞില്‍ വിരിഞ്ഞ പൂവിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും വലിയ കാര്യമാണ്. ഇടയ്ക്കുള്ള അവരുടെ സ്‌നേഹസമ്മാനങ്ങള്‍ അയാനെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ടെന്ന് രേഖ പറയുന്നു. പത്താം വയസിലേക്ക് കടക്കുന്ന അയാന്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലാണ് പഠിക്കുന്നത്.

ഇതിനിടയിൽ രേഖയിപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ്. സാരി മാത്രമല്ല ജീന്‍സും ഷര്‍ട്ടും കൂടി ധരിച്ചു കുറച്ച് ഗ്ലാമറസ് വേഷത്തിലാണ് രേഖ എത്തിയിരിക്കുന്നത്. കൂടാതെ ഇന്‍സ്റ്റാഗ്രാം പേജിലുടെ ആരാധകര്‍ക്കായി കേരള സാരിയിലുള്ള ചിത്രങ്ങളും ലൊക്കേഷനിലെ ചിത്രങ്ങളും ഒക്കെ രേഖ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ എല്ലാ ചിത്രങ്ങളും മറ്റൊന്നിനെക്കാൾ മികച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പൊതുവേയുള്ള അഭിപ്രായം രേഖ അമ്മ വേഷത്തിലെത്തുന്ന ആളാണെന്ന് പറയാന്‍ കഴിയില്ല എന്നതായിരുന്നു.

Related posts