എല്ലാവർക്കും എൻ്റെ പണം മതി എന്നെ വേണ്ടായിരുന്നു! രേഖ രതീഷ് പറയുന്നു.!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. താരം ആയിരത്തിൽ ഒരുവൾ,പരസ്പരം എന്നീ സീരിയലുകളിലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്. സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല. മാത്രവുമല്ല പലപ്പോഴും ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. തന്റെ പതിനാലാം വയസ്സിൽ ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക അമ്മയായി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി. രേഖയുടെ ക്യൂ & എ സെഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

താൻ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പർ പവർ കിട്ടുകയാണെങ്കിൽ താൻ എല്ലാവരെയും സഹായിക്കുമെന്നും രേഖ പറഞ്ഞു . തന്റെ ജീവിതത്തിൽ ഒരുപാട് വിചിത്രമായ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്ന് രേഖ പറഞ്ഞു. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പര എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്നും പ്രേക്ഷകരോട് എന്നും നന്ദിയണ്ടെന്നും രേഖ പറഞ്ഞു. പരമ്പര തുടങ്ങിയ സമയങ്ങളിൽ മാത്രമേ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് അങ്ങോട്ട് ഇതുവരെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോഴും താരത്തിന്റെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം കുറച്ചുകാലം സീരിയൽ അഭിനയത്തിൽ നിന്നും രേഖ വിട്ടുനിന്നിരുന്നു.  രേഖയുടെ അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. അമ്മ രാധിക സിനിമ നാടക നടിയായിരുന്നു. മാതാപിതാക്കൾ വിവാഹ മോചനം നേടിയപ്പോൾ. അച്ഛന്റെ കൂടെ രേഖ ചെന്നൈയിലേക്ക് പോവുകയായിരുന്നു. അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോഴും താരത്തിന്റെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം കുറച്ചുകാലം സീരിയൽ അഭിനയത്തിൽ നിന്നും രേഖ വിട്ടുനിന്നിരുന്നു.

അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നു. എല്ലാവർക്കും എൻ്റെ പണം മതി എന്നെ വേണ്ടായിരുന്നു എന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടൻ നിർമൽ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിക്കുകയിരുന്നു. കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. പിന്നെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രേഖക്ക് ഒരു മകനുണ്ട്.

Related posts