ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് രേഖ രതീഷ്. താരം വില്ലത്തി വേഷങ്ങളിലൂടെയാണ് ആദ്യ കാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ രേഖ അമ്മ വേഷങ്ങളിൽ തിളങ്ങുകയാണ്. നടി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. താരത്തിന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണ്. അച്ഛനും അമ്മയും പിരിഞ്ഞതിനാൽ ഒറ്റയ്ക്കായ അവസ്ഥയിലായി. പിന്നീട് ജീവിതത്തിൽ സംഭവിച്ച വിവാഹമെല്ലാം അബദ്ധമായിരുന്നു എന്നും രേഖ പറയുന്നു.
എല്ലാവർക്കും വേണ്ടത് എന്റെ പണമായിരുന്നു. അല്ലാതെ ആരും ആത്മാർഥമായി എന്നെ സ്നേഹിച്ചിരുന്നില്ല. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. ഞാൻ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് കഴിഞ്ഞ എട്ടു വർഷമായി ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കുന്നു. രേഖയുടെ ആദ്യ വിവാഹം പതിനെട്ടാം വയസിലായിരുന്നു, യൂസഫ് ആയിരുന്നു ഭർത്താവ്. എന്നാൽ അധികനാളത്തേക്ക് ആ ബന്ധം നീണ്ടു നിന്നില്ല. പിന്നീട് വിവാഹം ചെയ്തത് നടൻ നിർമൽ പ്രകാശിനെ ആയിരുന്നു. ആ ബന്ധം അവസാനിച്ചത് അദ്ദേഹത്തിന്റെ മരണത്തോടെയാണ്. പിന്നീട് മൂന്നാമത് വിവാഹം ചെയ്തത് കമൽ റോയ് എന്നയാളെയാണ്. അതും അവസാനിച്ചതോടെയാണ് അഭിഷേകിനെ വിവാഹം ചെയ്യുന്നത്. രേഖയ്ക്ക് ഈ ബന്ധത്തിൽ അയാൻ എന്നൊരു മകനുമുണ്ട്.