കാത്തരിപ്പുകൾക്കു വിരാമം അവൻ വരുന്നു. ഹിമാലയന്റെ 2021 പതിപ്പിന്റെ വിശേഷങ്ങൾ കാണാം

റോയൽ എൻഫീൽഡ് എന്ന ബ്രാൻഡ് എന്നും ഒരു ക്ലാസ്സിക് ആയി നിലനിൽക്കുന്ന ഒന്നാണ്.ഈ കമ്പനിയുടെ പ്രൊഡക്ഷന്റെ ഭാഗമായി രണ്ടായിരത്തിപതിനാറിൽ പുറത്തിറങ്ങിയ ഒരു മോഡൽ ആയിരുന്നു ഹിമാലയൻ. അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിൽപ്പെടുന്ന ഹിമാലയന് വളരെ മികച്ച പ്രതികരണങ്ങളാണ് ഇറങ്ങിയ സമയം മുതൽ ലഭിച്ചിരുന്നത്.ഇതേ ബൈക്കിന്റെ രണ്ടാമത്തെ വേർഷൻ കഴിഞ്ഞ വർഷം റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നു. ബി എസ് സിക്സ് എൻജിനും, ആന്റി-ലോക്ക് ബ്രേക്ക് സി0സ്റ്റം, ഹസാഡ് ലൈറ്റ് എന്നിവയുമൊക്കെയായിഇതിന്റെ പ്രത്യേകതകൾ. എന്നാൽ റോയൽ എൻഫീൽഡ് ഹിമാലയന്റെ ഈ വർഷത്തെ പതിപ്പ് വിപണിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് കമ്പിനി.എന്തൊക്കെയാണ് ഇതിൻറെ പ്രത്യേകതകൾ എന്ന് നോക്കാം.

വെളുപ്പും കറുപ്പും നിറങ്ങളിൽ ആയിരിക്കും ഹിമാലയന്റെ പുതിയ മോഡൽ പുറത്തിറങ്ങുന്നത് . ഈ പതിപ്പിന്റെ സീറ്റുകൾക്കും പെട്രോൾ ടാങ്കിനും ടാൻ നിറമായിരിക്കും. . ഇത് കൂടാതെ പൈൻ ഗ്രീൻ സിംഗിൾ ടോൺ നിറത്തിലും രണ്ടായിരത്തിഇരുപത്തിയൊന്നിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പായ ഹിമാലയനിൽ നമുക്ക് കാണാൻ സാധിക്കും. പുതിയ നിറങ്ങളിൽ ഉള്ള ഹിമാലയൻ പുറത്തിറങ്ങുന്നതോടു കൂടി പഴയത് പിൻവലിക്കാനുള്ള സാധ്യത വിരളമല്ല.മറ്റൊരു പ്രത്യേകത പുതിയ മോഡലിൽ കാണുന്നത് ട്രിപ്പർനാവിഗേഷനാണ്.

പുതിയ ഹിമാലയന്റെ വില ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം മുതൽ ഒരു ലക്ഷത്തിത്തൊണ്ണൂറ്റിയാറായിരം രൂപ വരെയാണ് . എക്സ് ഷോറൂം പ്രൈസ് ആണ് ഇത് . ട്രിപ്പർ സിസ്റ്റം നിലവിലുള്ള ടാഗിനേക്കാൾ എണ്ണായിരം മുതൽ പതിനായിരം രൂപ വരെ കൂടുതൽ പ്രീമിയം ഈടാക്കും. വളരെ മികച്ച വിൽപ്പനയാണ് ഇതുവരെ ഹിമാലയൻ എന്ന മോട്ടോർസൈക്കിൾ നടത്തി പോരുന്നത് . റോയൽ എൻ‌ഫീൽഡ് ഹിമാലയനിൽ യാന്ത്രിക മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നത്തു കൗതുകരമായ കാഴ്ചയായിരിക്കും , പ്രത്യേകിച്ചും കെടിഎം 250 സാഹസികതയും പുതുക്കിയ ബി‌എം‌ഡബ്ല്യു ജി 310 ജി‌എസും. 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് മോട്ടോർ അഞ്ചു ട്രാൻസ്മിഷൻ ഉള്ള ബി എസ് സിക്സ് കോംപ്ലിൻസുമായി ചേർത്തുപിടിപ്പിച്ചേക്കുവാണ് ഹിമാലയൻ .

Related posts