ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ airmenselection.cdac.in സന്ദർശിക്കുക. ഫെബ്രുവരി 7ന് വൈകുന്നേരം അഞ്ച് മണി വരെ ആണ് അപേക്ഷിക്കാനുള്ള അവസാന സമയം. ഒരു ഉദ്യോഗാർത്ഥിയിൽ നിന്ന് ഒരു അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ.

ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെയാണ് എയർമെൻ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ തസ്തികകളിലേക്കുള്ള പരീക്ഷ നടത്തുന്നത്. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഇമെയിൽ അഡ്രസും മൊബൈൽ ഫോൺ നമ്പറുമുണ്ടായിരിക്കണം. രജിസ്ട്രേഷൻ സമയത്ത് ഇത് ആവശ്യമായി വരും. ഇതിന് പുറമെ ആധാർ കാർഡും നിർബന്ധമാണ്.

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റായ airmenselection.cdac.in സന്ദർശിക്കുക. പുതിയ യൂസർ ആണെങ്കിൽ Register ലിങ്കിൽ ക്ലിക്ക് ചെയ്ത് സൈൻ അപ്പിനായി വിവരങ്ങൾ പൂരിപ്പിക്കുക. സൈൻ അപ് ചെയ്തതിന് ശേഷം സിസ്റ്റം ജനറേറ്റഡ് പാസ്വേർഡ് ലഭിക്കും. ഇത് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് അയക്കും. സൈൻ ഇൻ പേജിലേക്ക് വീണ്ടും നയിക്കപ്പെടും. അവിടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും സിസ്റ്റം ജനറേറ്റ് ചെയ്ത പാസ്വേർഡും നൽകണം. പുതിയ ഒരു പേജ് വരും. അവിടെ പാസ്വേർഡ് റീസെറ്റ് ചെയ്യണം. സൈൻ ഇൻ ചെയ്തതിന് ശേഷം ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിക്കുക. 250 രൂപയാണ് ആപ്ലിക്കേഷൻ ഫീസ്. ഓൺലൈൻ ബാങ്കിങ്ങിലൂടെ പണമടയ്ക്കുക. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.

 

Related posts