ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മി 9 ശ്രേണിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവതരിപ്പിച്ച ഫോൺ ആണ് റെഡ്മി 9 പവർ. രണ്ട് പതിപ്പുകളായ വിപണിയിലെത്തിയ റെഡ്മി 9 പവർനു ക്വാഡ് കാമറ, ഏറ്റവും പുതിയ MIUI ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഉം ഉള്ള ഫോണിന് 10,999 രൂപയും 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഉം ഉള്ള ഫോണിന് 11,999 രൂപയുമാണ്. അതെ സമയം റെഡ്മി 9 പവർ ലോഞ്ച് ചെയ്ത് അധികം വൈകാതെ വിപണിയിൽ കൂടുതൽ റാമുള്ള റെഡ്മി 9 പവറിനായി ആവശ്യമുയർന്നിരുന്നു. 6 ജിബി പതിപ്പ് ഷവോമി വിപണിയിലെത്തിച്ചാണ് പരിഹാരം കണ്ടെത്.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പുത്തൻ പ്രീമിയം പതിപ്പിന് 12,999 രൂപയാണ് വില. 4 ജിബി റാം പതിപ്പിന്റേതു പോലെ തന്നെ ബ്ലെയ്‌സിംഗ് ബ്ലൂ, ഇലക്ട്രിക്ക് ഗ്രീൻ, ഫിയറി റെഡ്, മൈറ്റി ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി 9 പവറിന്റെ 6 ജിബി പതിപ്പും വിപണിയിൽ എത്തിയിരിക്കുന്നത്. മികച്ച റാം എന്നുള്ളത് അല്ലാതെ പുതിയ പതിപ്പിന് വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. 6.53-ഇഞ്ച് (2,340×1,080 പിക്സൽ) ഫുൾ-എച്ഡി+ ഡിസ്‌പ്ലേയായാണ് റെഡ്മി 9 പവറിനുള്ളത്. 19.5:9 ആസ്പെക്ട് റേഷ്യോയും, 400 നിറ്റ്സ് ബ്രൈറ്റ്നെസ്സുമുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവും നൽകിയിട്ടുണ്ട് . ആൻഡ്രോയിഡ് 10 അടിസ്ഥാനമായ എംഐയുഐ 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. അഡ്രെനോ 610 ഗ്രാഫിക്സുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 662 SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത് എന്ന് പറയാം.
48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് ഫോണിനുള്ളത്. 30fps-ൽ 1080p വീഡിയോകൾ ഷൂട്ട് ചെയ്യാൻ റെഡ്മി 9 പവറിലെ ക്യാമറയ്ക്ക് സാധിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിന്റെ കാമറയാണ് മുൻവശത്ത് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ട് 6,000mAh ബാറ്ററിയായാണ് ഹാൻഡ്സെറ്റിന് നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി റെഡ്മി 9 പവറിന്റെ ഇന്റെർണൽ മെമ്മറി വർദ്ധിപ്പിക്കാവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി, ബ്ലൂടൂത്ത് വി 4.2, വൈ-ഫൈ 02.11 എ/ബി/ജി/എൻ/എസി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്.