9 തസ്‌തികകളിലേക്ക് യുപിഎസ്‌സി വിളിക്കുന്നു

ഒമ്ബത് തസ്തികകളിലായി 56 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര രാസവള മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്) 1, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി, വൈറോളജി ആന്‍ഡ് ലെപ്രസി) 6, അിസ്സ്റ്റന്റ് പ്രൊഫസര്‍(മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി) 7, അസിസ്റ്റന്റ് പ്രൊഫസര്‍(ഒഫ്താല്‍മോളജി) 13,

അസിസ്റ്റന്റ് പ്രൊഫസര്‍ (ഒബ്സട്രറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി) 19, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് കാര്‍ഡിയോളജി) 2, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് സര്‍ജറി) 1, അസിസ്റ്റന്റ് പ്രൊഫസര്‍(പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി) 6, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ബാലിസ്റ്റിക്) 1 എന്നിങ്ങനെയാണ് ഒഴിവ്.

Related posts