കസ്തൂരിമാൻ സീരിയലിലെ നായിക റെബേക്ക വിവാഹിതയാകുന്നു

കസ്തൂരിമാൻ സീരിയലിലെ നായിക റെബേക്ക സന്തോഷ് അഥവാ കാവ്യ മലയാള മിനിസ്ക്രീനിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. തന്റെ റീൽ ലൈഫ് ഹീറോ ശ്രീറാം രാമചന്ദ്രന്റെ ഭാര്യയായി റിയലിസ്റ്റിക്കായി അഭിനയിച്ചതിന് നടിക്ക് വലിയ ആരാധകരുണ്ട്. കാവ്യയെ എല്ലാത്തരം പ്രതിബന്ധങ്ങളിൽ നിന്നും രക്ഷിക്കുന്ന തന്റെ റീൽ ഹീറോ ജീവയെപ്പോലെ, യഥാർത്ഥ ജീവിതത്തിലും നടിക്ക് ഒരു നായകനുണ്ട്. അയാൾ മറ്റാരുമല്ല,നടിയുടെ പ്രതിശ്രുത വരൻ ശ്രീജിത് വിജയൻ, ഒരു സിനിമാ സംവിധായകൻ.
തന്റെ പ്രതിശ്രുത വരൻ ശ്രീജിത്തിനൊപ്പം തന്റെ മനോഹരമായ ഒരു ചിത്രം റെബേക്ക തന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പങ്കു വെച്ചിരുന്നു . റെബേക്കയുടെ അനന്തരവൻ നാഥന്റെ അടുത്തിടെ നടന്ന മാമോദിസ ചടങ്ങിൽപ്രധാന ആകർഷണമായിരുന്നു ശ്രീജിത്ത്.

കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ ശ്രീജിത് വിജയനുമായി നടിയുടെ വിവാഹനിശ്ചയം നടന്നു. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ,മാർഗ്ഗംകളി എന്നീ ചിത്രങ്ങളിലൂടെ സംവിധായകൻ എന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ആളാണ് ശ്രീജിത് .സിനിമ രംഗത്ത് നിന്നും കുഞ്ചാക്കോ ബോബൻ , സലിം കുമാർ,ബിബിൻ ജോർജ്,ഹരീഷ് കണാരൻ,ധർമജൻ,മുന്ന, വിവേക് ഗോപൻ തുടങ്ങിയ താരങ്ങളും ഒപ്പം സംവിധായകൻ അജയ് വാസുദേവും ചടങ്ങിൽ പങ്കെടുത്തു.സിനിമ സീരിയൽ രംഗത്ത് നിന്നും പ്രമുഖരായ പലരും ചടങ്ങിൽ പങ്കെടുത്തു.

Related posts