റെബേക്ക സന്തോഷ് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. മിനിസ്‌ക്രീനിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയാണ് മലയാളി പ്രേക്ഷകർക്ക് താരത്തെ സുപരിചിതയാക്കിയത്. അടുത്തിടെയാണ് പ്രശസ്ത സംവിധായകന്‍ ശ്രീജിത്തും റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം താരം വീണ്ടും അഭിനയ രംഗത്ത് സജീവമായി. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ഇപ്പോഴിതാ താരം മനസ്സ് തുറക്കുകയാണ്.
കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, ഹൊ കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങൾക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല. ഞാൻ എന്റെ ഷൂട്ടിങുകളുമായി തരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്‌നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കാൻ കിട്ടുമ്പോഴേല്ലാം അത് ഏറ്റവും മികച്ചത് ആക്കിതീർക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. ഒരേ ഇന്റസ്ട്രിയിൽ തന്നെ ഉള്ള ആൾക്കാർ ആയത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം എപ്പോഴും മനസ്സിലാക്കാൻ സാധിയ്ക്കുന്നു എന്നത് വലിയ കാര്യമാണ്.
ഷൂട്ടിങ് ഷെഡ്യൂളുകളെ കുറിച്ച് ശ്രീയ്ക്ക് നന്നായി അറിയാം. അതിനൊരിക്കലും പരാതി പറയാറില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കറിയാം. ഫോൺ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാൻ. ഞങ്ങൾ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന് മതം ഒരു പ്രശ്‌നമേ അല്ല വ്യത്യസ്തതകൾക്ക് ഇടയിലും ഞങ്ങൾ പ്രണയത്തെ ഒരുപോലെ പിന്തുണച്ചു. പ്രണയിച്ച ആൾക്കൊപ്പം തന്നെ ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹം.