അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക: മനസ്സ് തുറന്ന് റെബേക്ക സന്തോഷ്!!

റെബേക്ക സന്തോഷ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ്. താരം അഭിനയരംഗത്തെത്തിയത് ബാലതാരമായാണ്. പിന്നീട് താരം ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങുകയായിരുന്നു. താരം പ്രേക്ഷകപ്രീതി നേടിയത് കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. റബേക്കയും സംവിധായകന്‍ ശ്രീജിത്ത് വിജയനും ഒരുപാട് നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ എന്നാണ് തന്റെ വിവാഹം ഉണ്ടാകുക എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റബേക്ക.

പത്ത് വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് കുഞ്ഞികൂനന്‍ എന്ന കുട്ടികളുടെ സീരിയലില്‍ അഭിനയിച്ചു. പത്താം ക്ലാസില്‍ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനില്‍ അഭിനയിക്കുന്നത്. അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയത്.

എന്റെ പാഷന്‍ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാന്‍ ഇഷ്ടമാണ്. പ്രണയം ഉണ്ട്. പ്രണയം ഇല്ലാത്തവര്‍ ആരാണ് ഉള്ളത്. ഞാന്‍ എന്‍ഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയന്‍ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങള്‍ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് വിവാഹനിശ്ചയം നടത്തി. വിവാഹം ഇനി ഉടനെ ഉണ്ടാവുമോന്ന് ഞാന്‍ പോലും പ്രതീക്ഷിക്കുന്നില്ല. പുള്ളിയ്ക്ക് തന്നെ എന്നായിരിക്കും കല്യാണം എന്ന് അറിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പുള്ളി ഒരു പ്രോജ്രക്ടിന്റെ തിരക്കിലാണ്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക.

Related posts