പ്രേക്ഷകരുടെ പ്രിയപ്പെട്ട കാവ്യ ഇനി ശ്രീജിത്തിന് സ്വന്തം!

പ്രശസ്ത മിനിസ്ക്രീൻ താരം റെബേക്ക സന്തോഷ് വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. വിവാഹത്തിന്റെ വിഡിയോ ഇതിനോടകം വൈറലായി മാറിയിരിന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടി വിവാഹ വാർത്ത നേരത്തെ ആരാധകരുമായി പങ്കുെവച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകൾ ആഘോഷപൂർവ്വം നടന്നിരുന്നു. റെബേക്കയും ശ്രീജിത്തും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സ്വകാര്യ ഹോട്ടലിൽ വളരെ ആഘോഷമായിട്ടാണ് റെബേക്കയുടെ ഹൽദി ചടങ്ങുകൾ നടന്നത്. സിനിമ സീരിൽ രംഗത്തുള്ള നിരവധി പേർ ഹൽദി ചടങ്ങിൽ പങ്കടുത്തു. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായ കസ്തൂരിമാനിലൂടെയാണ് റേബേക്ക ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്.

Related posts