ഞങ്ങളുടെ ചെറിയ ലോകം വലിയ സന്തോഷം തരുന്നുണ്ട്! മനസ്സ് തുറന്ന് റെബേക്ക സന്തോഷ്!

റെബേക്ക സന്തോഷ് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. മിനിസ്‌ക്രീനിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയാണ് മലയാളി പ്രേക്ഷകർക്ക് താരത്തെ സുപരിചിതയാക്കിയത്. പ്രശസ്ത സംവിധായകന്‍ ശ്രീജിത്തും റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത് കുറച്ച് മാസങ്ങൾക്ക് മുൻപ് ആയിരുന്നു. വിവാഹ ശേഷം താരം വീണ്ടും അഭിനയ രംഗത്ത് സജീവമായി. ഇപ്പോള്‍ കളിവീട് എന്ന പരമ്പരയുടെ ഭാഗമാണ് റെബേക്ക. പൂജ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് റെബേക്ക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ. എല്ലാവരും ചോദിക്കാറുണ്ട് വിവാഹം കഴിഞ്ഞുളള ജീവിതത്തെ കുറിച്ച്. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ഞങ്ങള്‍ വിവാഹിതരാണ് എന്ന്’. എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു, ഞാന്‍ എന്റെ ജോലി ആസ്വദിക്കുകയാണ്, ആദ്ദേഹം തന്റെ സിനിമാ പ്രൊജക്റ്റുകളില്‍ തിരക്കിലാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ചേരുന്ന നിമിഷങ്ങള്‍ അത് വിലമതിക്കാനാവാത്തതാണ്. ഞങ്ങളുടെ ചെറിയ ലോകം വലിയ സന്തോഷം തരുന്നുണ്ട്.

ഓരേ മേഖലയില്‍ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയതിനെല കുറിച്ചും റെബേക്ക പറയുന്നു. ഒരു സംവിധായകന്‍ ആയതിനാല്‍ അദ്ദേഹത്തിന് ഒരു അഭിനേത്രിയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ നന്നായി അറിയാം. അതില്‍ ഒരിക്കല്‍ പോലും പരാതി പറയില്ല. അതുപോലെ തന്നെ ഒരു സംവിധായകന്റെ സമ്മര്‍ദ്ദം തനിക്കും മനസ്സിലാവും. താന്‍ ഒരിക്കല്‍ പോലും വിളിക്കാത്തതിനോ മെസേജ് ചെയ്യാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല. ജോലിയോടുള്ള തങ്ങളുടെ താല്‍പര്യത്തെ പരസ്പരം ബഹുമാനിക്കുരയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും റെബേക്ക സന്തോഷ് പറയുന്നു.

Related posts