തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും നടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ മാസമാണ് റെബ വിവാഹിതയായത്. ദുബായ് സ്വദേശിയായ ജോയ്‌മോൻ ജോസഫ് ആണ് നടിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ബംഗളൂരുവിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിജയ് ചിത്രം ബിഗിലിലെ അനിത എന്ന കഥാപാത്രം തമിഴിലും നടിക്ക് നിരവധി ആരാധകർ നേടി കൊടുത്തു. ജർഗണ്ടി, ധനുസ് രാശി നേയർഗളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിത വിവാഹദിവസത്തെ കുറിച്ച് റെബയുടെ ഭർത്താവ് എഴുതിയ വാക്കുകളാണ് വൈറലാവുന്നത്. ഒരു സ്വപ്നം പോലെ, ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്നു, എന്നാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…. 09.01.2022 എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാൻ വിവാഹം കഴിച്ച ദിവസം, റെബ. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
അത് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്ന് തോന്നിപ്പോകുകയാണ്. ഒരുമിക്കലിന്റെ മൂന്നര വർഷത്തിലേറെ നീണ്ട കാലയളവ്. ഒരു റോളർ കോസ്റ്ററിലൂടെ ഒരുമിച്ച് യാത്ര ചെയ്തത് പോലെയായിരുന്നു ഈ നാളുകളൊക്കെയും. ഒടുവിൽ നമ്മൾ ഭാര്യയും ഭർത്താവും ആയിരിക്കുകയാണ്.എനിക്ക് ഇതിലും നല്ലൊരു പങ്കാളിയെ ഇനി കിട്ടാനില്ല. മരണത്തിനു മാത്രമേ ഇനി നമ്മളെ വേർപെടുത്താനാകുള്ളു. അതുവരെ നിന്നെ സന്തോഷവതിയായിരുത്താൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, ജോമോൻ കുറിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു പൊന്നു! എന്നായിരുന്നു റെബയുടെ കമന്റ്