സമയക്കുറവ് ക്ലാസ്സിനെ ബാധിച്ച് തുടങ്ങി, ചക്കപ്പഴത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി അര്‍ജുന്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമായാണ് ചക്കപ്പഴം എത്തിക്കൊണ്ടിരിക്കുന്നത്. ചക്കപ്പഴത്തിലെ പൈങ്കിളിയുടെ ഭർത്താവായി അഭിനയിക്കുന്ന അർജുൻ സോമശേഖർ കഴിഞ്ഞ ദിവസം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു, എന്നാൽ എന്ത് എന്ത് കൊണ്ടാണ് പിന്മാറുന്നത് എന്ന കാരണം വ്യക്തമാക്കിയിരുന്നില്ല, ഇപ്പോൾ താൻ പിന്മാറുന്നതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് അർജുൻ.

അര്‍ജുന്റെ വാക്കുകള്‍, -”സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച്‌ അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.

200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ഡാന്‍സ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാന്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നില്‍ക്കും. ഇനി സമയത്തിനനുസരിച്ച്‌ നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയത്തില്‍ വീണ്ടും നോക്കാം”.

Related posts