കാമുകനായും ഭര്‍ത്താവായും തനിക്ക് ആ താരം മതിയെന്ന് രശ്മിക!

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് രശ്മിക മന്ദന. 2016 ൽ പുറത്ത് വന്ന കിറിക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് താരം പാൻ ഇന്ത്യൻ നായികയായി മാറി. ഇപ്പോള്‍ തനിക്ക് ക്രഷ് തോന്നിയ നടനാരെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. തെലുങ്ക് സിനിമയായ ഭീഷ്മയുടെ പ്രമോഷന്‍ പരിപാടിക്കിടെ അവതാരികയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ദളപതി വിജയ്യാണ് രശ്മികയുടെ ക്രഷ്.

കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തന്റെ ക്രഷ്. എന്നെങ്കിലും വിജയ്ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷ രശ്മിക പറഞ്ഞു.

സുഹൃത്തായും കാമുകനായും ഭര്‍ത്താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും രശ്മിക രസകരമായി പ്രതികരിച്ചു. തെലുങ്ക് താരം നിതിനെയാണ് രശ്മിക സുഹൃത്തായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകനായും ഭര്‍ത്താവായും തനിക്ക് വിജയിയെ മതിയെന്നായിരുന്നു രശ്മികയുടെ മറുപടി.

Related posts