രശ്മിക മന്ദന ഡിയര്‍ കോംമ്രേഡ് എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് മുഴുവന്‍ ആരാധകരെ നേടിയ താരമാണ്. ഇപ്പോള്‍ താരം തന്റെ സുല്‍ത്താൻ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. കാര്‍ത്തി നായകനാകുന്ന ചിത്രം ഒരുക്കുന്നത് റെമോ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണനാണ്.
ചിത്രത്തിന്റെ ട്രെയിലര്‍ 24 ന് അഞ്ച് മണിയ്ക്ക് റിലീസ് ചെയ്തു. ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകരും ഇതിനോട് അനുബന്ധിച്ച് നടന്ന ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ കൈയ്യടി നേടിയത് രശ്മിക മന്ദനയുടെ തമിഴ് പ്രസംഗമാണ്. തന്റെ തമിഴ് പ്രസംഗം ക്ഷമയോടെ കേട്ടിരുന്നവര്‍ക്ക് നന്ദി പറയാന്‍ നടി മറന്നില്ല.
രശ്മിക സംസാരിച്ചു തുടങ്ങിയത് സംവിധായകനെയും നായകനെയും സംഗീത സംവിധായകനെയും ഒക്കെ പ്രശംസിച്ചുകൊണ്ടാണ്. പിന്നീട് നടി വാചാലയായത് കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോഴാണ്. ഒരു സഹനടന്‍ എന്നതിനപ്പുറം നല്ലൊരു സുഹൃത്തിനെ കൂടെ അഭിനയിക്കുമ്പോള്‍ കാര്‍ത്തിയില്‍ കാണാന്‍ കഴിഞ്ഞു. നിങ്ങളുടെ നിലനില്‍പിന് മാത്രമേ ഞാന്‍ നന്ദി പറയുകയുള്ളൂ. നിങ്ങളെയും ഭാഗ്യരാജ് സാറിനെയും പോലെയുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം. ഈ ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും രശ്മിക പറഞ്ഞു.