മോഹൻലാൽ ചിത്രമായ വില്ലനിലെ നായികയുടെ പുതിയ ലുക്ക് കണ്ടു ആരാധകർ എല്ലാം അമ്പരന്നു ഇരിക്കുകയാണ്. ശരീരത്തിലെ വളവുകൾ പ്രദര്ശിപ്പിച്ചാണ് ഈ നടി സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഒപ്പം മുഴുനീള വേഷം കൈകാര്യം ചെയ്ത നടിയാണ് റാഷി ഖന്ന. തെലുങ്ക് തമിഴ് ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന ഈ നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതും വില്ലൻ എന്ന ചിത്രത്തിലൂടെ തന്നെയാണ്.
മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഈ നടി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് തെലുങ്ക് സിനിമയിലേക്ക് ചുവടു മാറ്റിയ റാഷി തെലുങ്ക് സിനിമ മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇതിനോടകം പതിനെട്ട് തെലുങ്ക് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടി പിന്നീട് തമിഴിലേക്കും കാൽ എടുത്തു വെച്ചിരുന്നു. ഇമൈക്ക നൊടികൾ എന്ന നയൻതാര ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്.പിന്നീട് തുടരെ മൂന്ന് തമിഴ് ചിത്രങ്ങളുടെ ഭാഗമാകാനും ഈ നടിക്ക് സാധിച്ചിരുന്നു.തമിഴിലും തെലുങ്കിലും നിറഞ്ഞു നിൽക്കുമ്പോഴും മലയാളത്തിലും തന്റെ ഭാഗ്യം ഒന്ന് കുടി പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് റാഷി ഖന്ന. ബ്രഹ്മം എന്ന മലയാള ചിത്രത്തിലാണ് ഈ നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
താൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടൊകളെ കുറിച്ച് വാചാലയാകുകയാണ് നടി. ദിവസവും മുടങ്ങാതെ ജിമ്മിൽ ഉള്ള വർക്ഔട്ടും സ്ഥിരമായി നോക്കുന്ന ഡയറ്റുമാണ് തനിക്ക് ഇതേപോലെയുള്ള ശരീര ഭംഗി നിലനിർത്താൻ സാധിക്കുന്നത് എന്ന് പറയുന്നു . അഭിനയിത്തിനോടൊപ്പം വളരെ മികച്ച ഒരു പിന്നണി ഗായിക കൂടിയാണ് റാഷി.തെലുങ്കിൽ ഈ നടി അഞ്ചോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .