വിവാഹം അടുത്ത വര്‍ഷമോ അതോ ഡിസംബറിലോ?????

BY AISWARYA

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് ബോളിവുഡ്. കാമുകി ആലിയ ഭട്ടിന്റെയൊപ്പം രാജസ്ഥാനില്‍ ആയിരുന്നു രണ്‍ബീര്‍ കപൂറിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം.

ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിനു മുമ്പ് ഇരുവരും നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുള്ള തിരക്കില്‍ ആണത്രേ രണ്ടു താരങ്ങളും.ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിവരം 2019-ലാണ് ആലിയയും രണ്‍ബീറും വെളിപ്പെടുത്തിയത്. എന്നാല്‍ ഇവര്‍ക്കിടയില്‍ നേരത്തെ പ്രണയമുണ്ടായിരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.

Related posts