‘എനിക്ക് ഇതുപോലെ ഒരു കുഞ്ഞുവാവയെ തരൂ’…ദീപികയോട് രണ്‍വീര്‍സിംഗ്

BY AISWARYA

സഞ്ജയ് ലീലാബന്‍സാലി സംവിധാനം ചെയ്ത ഗോലിയോണ്‍ കി രാസലീല രാംലീല എന്ന ചിത്രത്തില്‍ ഒന്നിച്ചഭിച്ചതോടെയാണ് ബോളിവുഡ് റാണി ദീപിക പഥുകോണും രണ്‍വീര്‍ സിംഗും പ്രണയത്തിലായത്. മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. പിന്നീട് 2018 ലാണ് വിവാഹിതാരായത്.

ഇപ്പോഴിതാ രണ്‍വീര്‍ തനിക്കൊരു പെണ്‍കുഞ്ഞ് വേണമെന്ന് ദീപികയോട് പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിയ്ക്കും എന്നാണ് ദ ബിഗ് പിക്ചര്‍ എന്ന ടെലിവിഷന്‍ ഷോയിലെ ക്വിസ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ട് രണ്‍വീര്‍ പറഞ്ഞത്. അതും കുഞ്ഞ് എന്ന് മാത്രമല്ല, പെണ്‍ കുഞ്ഞ് തന്നെ വേണം, അമ്മ ദീപിക പദുക്കോണിനെ പോലെ തന്നെ സുന്ദരിയായിരിയ്ക്കുകയും വേണം.

”നിങ്ങള്‍ക്ക് അറിയാം. ഞാന്‍ വിവാഹിതനാണ്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ അച്ഛനാകും. നിങ്ങളുടെ നൂത്തൂന്‍ (ദീപിക പദുക്കോണ്‍) ഒരു ക്യൂട്ട് ബേബിയാണ്. ഞാന്‍ അവളുടെ കുഞ്ഞുന്നാളിലുള്ള ഫോട്ടോകള്‍ നോക്കി എന്നും അവളോട് പറയും, ഇതുപോലെ ഒരു കുഞ്ഞ് വാവയെ എനിക്ക് തരൂ, അതോടെ എന്റെ ജീവിതം സെറ്റാകും എന്ന്” – രണ്‍വീര്‍ സിംഗ് പറഞ്ഞു.

 

Related posts