”എന്നെ സാധാരണക്കാരിയില്‍ നിന്നും നടിയാക്കി മാറ്റിയത് അവരാണ്”…രഞ്ജിഷ വിജയന്‍

BY AISWARYA

അനുരാഗ കരിക്കിന്‍ വെളത്തിലൂടെ സിനിമയിലെത്തിയ താരമാണ് രഞ്ജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടാനായി. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിഷ മനസ് തുറക്കുകയാണ്.

Rajisha Vijayan Pictures | nowrunning

ഒരു സാധാരണക്കാരിയില്‍ നിന്നും തന്നെ ഒരു നടിയെന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണെന്നാണ് രജിഷ പറയുന്നത്.’എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്.

സാധാരണ പറയും പോലെ നീ ജീവിച്ചാല്‍ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ അവരെനിക്ക് തന്നിരുന്നു.എനിക്ക് കൃത്യമായ വര്‍ക്ക്ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോര്‍മല്‍ പേഴ്സണ്‍ എന്ന നിലയില്‍ നിന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണ്.

Rajisha Vijayan Latest PhotoShoot (5)

ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണ്,’ രജിഷ പറയുന്നു.

 

 

 

 

 

 

 

 

 

Related posts