‘ആത്മാര്‍ത്ഥമായാണ് പ്രണയിച്ചത്,,,,ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല’…..തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

BY AISWARYA

അവതാരിക എന്ന ജോലിയെ ഇത്രത്തോളം ജനപ്രിയമാക്കിയത് രഞ്ജിനി ഹരിദാസ് തന്നെയാണ്. ഇപ്പോഴും രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കി.

വിവാദങ്ങള്‍ക്കും ഒട്ടും കുറവല്ല രഞ്ജിനി. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുകളുള്ള താരത്തിന് അതുകൊണ്ട് തന്നെ ഹേറ്റേഴ്സും കൂടുതലാണ്.ഇപ്പോഴിതാ, താരം ഒരു പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയതമന്റെ പിറന്നാളിന് പങ്ക് വച്ച പോസ്റ്റോട് കൂടിയാണ് പ്രണയവാര്‍ത്ത പുറത്തായത്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി.

പതിനാറ് വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥമായാണ് പ്രണയിച്ചത് എങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു.ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാളും സിംഗിള്‍ ആയതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല.

 

 

 

 

Related posts