നാല് ഒടിടി പ്ലാറ്റ്‌ഫോമുകളിലായി പ്രദർശനത്തിനെത്തി “രണ്ടുപേർ”

നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടു പേര്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നാല് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായി ജൂലായ് ഒൻപതിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം നീസ്ട്രീം, സൈന പ്ലേ, കേവ്, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ ബന്ധങ്ങളേയും വേർപിരിയലുകളെയും സംഭാഷണത്തിലൂടെ അനാവരണം ചെയ്യുകയാണ് രണ്ടുപേർ. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാത്രി യാത്രയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന കഥകളും വാഹനത്തിനകത്ത് മാത്രം ചിത്രീകരിച്ച സിനിമകളും പ്രേക്ഷകര്‍ക്ക് പരിചയമുള്ളതാണ്. ഈ രണ്ട് സാധ്യതകളും കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2017ലെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ
ചിത്രമാണ് രണ്ടുപേര്‍.

Related posts