കാതലൻ എന്ന ചിത്രത്തിലെ ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനത്തിന് നടി രമ്യാ നമ്പീശനും വീണാ വാദകൻ രാജേഷ് വൈദ്യയും ചേർന്നൊരുക്കിയ കവർ സോങ്ങ് വീഡിയോ വൈറലാവുന്നു. ഇരുവരും ചേർന്നാണ് ഗാനത്തിനാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.
എ.ആർ.റഹ്മാൻ ആണ് വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയത്. കാതലിക്കും പെണ്ണിൻ കൈകൾ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ്.പി. ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നാണ്.
എന്നാൽ പുതിയ കവർ സോങ്ങിൽ രമ്യ നമ്പീശൻ വരുന്നത് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കൂളിങ് ഗ്ലാസും ധരിച്ചാണ്. രമ്യയുടെ ആലാപനവും വീണയിൽ വിസ്മയം തീർക്കുന്ന രാജേഷിന്റെ പ്രകടനവും ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രമ്യ ഒടുവിൽ വേഷമിട്ടത് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിരയിലാണ്. രമ്യയുടെ പുതിയ ചിത്രം വിജയ് ആന്റണി നായകനായെത്തുന്ന തമിഴരശനാണ്.