ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് രമ്യ! വൈറലായി ചിത്രങ്ങൾ

ഭാവന മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമിന്ന് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കന്നഡ സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും ബിസിനസുമാനുമായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. 2018 ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം കന്നഡയില്‍ തിളങ്ങുകയാണ് ഭാവന ഇപ്പോള്‍.

മലയാളത്തില്‍ തിളങ്ങിയതിനൊപ്പം തമിഴിലും തെലുങ്കിലുമൊക്കെ നടി തന്റേതായ സ്ഥാനം നേടിയിരുന്നു. തെന്നിന്ത്യന്‍ ലോകത്തെ താരസൗഹൃദങ്ങളും ഏറെ ശ്രദ്ധേയമാണ്. രമ്യ നമ്പീശന്‍, മൃദുല മുരളി, ഗായകി സയനോര, ശില്‍പ ബാല തുടങ്ങിയവരുമായി ഭാവന നല്ല സൗഹൃദത്തിലാണ്. ഇപ്പോഴിതാ ഭാവനയ്‌ക്കൊപ്പമുള്ള പുത്തന്‍ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി രമ്യ നമ്പീശന്‍. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രമ്യ നമ്പീശന്‍.

സൗഹൃദത്തിനും വലിയ വില കൊടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാള്‍ കൂടിയാണ് ഭാവന. മലയാള സിനിമയില്‍ ഭാവന അടക്കമുള്ള ഒരു നടിമാരുടെ ഗ്യാങ് തന്നെയുണ്ട്. ഭാവന, മൃദുല മുരളി, ശ്രിത ശിവദാസ്, ഷഫ്‌ന, ശ്രുതി ബാല, രമ്യ നമ്പീശന്‍ ഗായികയും സംഗീത സംവിധായികയുമായ സയനോരയുമൊക്കെയാണ് ഈ ഗ്യാങ്ങിലുള്ളത്. എല്ലാവരുമായും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ രമ്യ പങ്കുവെച്ചിരിക്കുകയാണ്.

 

Related posts