ആ കഥാപാത്രം ചെയ്തതിനു എനിക്ക് ചെരുപ്പേറ് കിട്ടി : അഭിനയജീവിതത്തിൽ നേരിട്ട വെല്ലുവിളിയെ കുറിച്ച് രമ്യ കൃഷ്ണൻ

നടി രമ്യ കൃഷ്ണന്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ഒരാളാണ്. 200 ലധികം ചിത്രങ്ങളില്‍ രമ്യ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിൽ വന്ന് യുവാക്കളുടെ ഹരമായി മാറിയ രമ്യ പിന്നീട് അമ്മ വേഷങ്ങളിലും ദൈവ വേഷങ്ങളിലും അഭിനയിച്ചു. താരം വേഷമിട്ട പടയപ്പ എന്ന തമിഴ് ചിത്രം വലിയ ഹിറ്റായിരുന്നു. രജനികാന്തിന്റെ വില്ലത്തിയായി ഈ ചിത്രത്തില്‍ അഭിനയിക്കാൻ പേടി ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

ആ കഥാപാത്രം താൻ വളരെ പേടിച്ചാണ് ചെയ്തത്. തനിക്ക് സൗന്ദര്യയുടെ കഥാപാത്രം ലഭിച്ചിരുന്നെങ്കിൽ എന്ന് ആലോചിക്കുമായിരുന്നു. ഡയലോഗ് പറയുമ്പോൾ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു, ആരെങ്കിലും വീട്ടിലേക്ക് കല്ലെറിയുമോ എന്നും കാറില്‍ പോകുമ്പോൾ എറിയുമോ എന്നുമൊക്കെ ആലോചിച്ച് വല്ലാതെ പേടിച്ചിരുന്നു. മാത്രമല്ല ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞാൽ ചെന്നൈയില്‍ നിന്ന് ഒരു മാസത്തേക്ക് മാറി വേറെ എവിടെയെങ്കിലും നില്‍ക്കുന്നതാണ് നല്ലതെന്ന് ഒരു ജൂനിയർ ആര്ടിസ്റ് പറഞ്ഞത് പേടി കൂട്ടി എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ നടകുമ്പോൾ സ്‌ക്രീനില്‍ എന്റെ മുഖം കാണിച്ചപ്പോള്‍ അതിനു നേരെ ആരോ ഒരു ചെരുപ്പ് എറിഞ്ഞു. ഇത് സംഭവിച്ചത് തന്റെ സഹോദരി സിനിമ കാണുവാന്‍ പോയപ്പോഴായിരുന്നു. അതുകൊണ്ട് അവള്‍ എന്റെ സഹോദരിയാണെന്ന് മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. ആദ്യ ദിവസത്തിന് ശേഷം പിന്നെ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്നും താരം പറഞ്ഞു.

നടി രമ്യ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗമുണ്ടാക്കുന്നത് ബാഹുബലിയിൽ ശിവകാമി ദേവിയുടെ വേഷത്തിലെത്തിയാണ്. താരം മലയാളം, തമിഴ്, കന്നട,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ തന്റെ 19 വയസ്സു മുതല്‍ വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Related posts