എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത് ‘ഫേസ്ബുക്ക്‌ ‘സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ! രമേശ് പിഷാരടി പറഞ്ഞത് കേട്ടോ!

രമേശ് പിഷാരടി, നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ്. മിമിക്രി താരമായി ആണ് താരം ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം ഇന്ന് മലയാള സിനിമയിൽ സജീവമാണ്. നടൻ എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ് താരമിന്ന്. പഞ്ചവർണ്ണതത്ത ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്ത സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സ്പീക്കർ എ.എൻ.ഷംസീറിന്റെ ​ഗണപതി മിത്താണെന്ന പരാമർശം വിവാദമായിരിക്കുന്നു. വിഷയത്തിൽ’ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഫേസ് ബുക്ക് ‘ഫ്രണ്ട്‌സ്’ എന്നത് പലപ്പോഴും ഒരു മിത്താണ് എന്നാണ് ഫെയ്സ്ബുക്കിൽ പിഷാരടി കുറിച്ചത്. ഫെയ്സ്ബുക്കിൻറെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബു്ക്ക് ആരംഭിച്ചത്. എന്നാൽ ഇന്ന് ഫെയ്സ്ബുക്ക് മതപരമായ കാര്യങ്ങൾ കൊണ്ടും കക്ഷി രാഷ്ട്രീയത്തിനു വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഫെയ്സ്ബുക്ക് ഉണ്ടാക്കിയതെന്ന് പറയും പോലെയാണ് എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. പോസ്റ്റ് വൈകിയോ എന്നാണ് മിക്കയാളുകളുടെയും ചോദ്യം. പിഷാരടിക്ക് പിന്തുണയുമായി നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമൻറുകളുമായെത്തുന്നത്.

ഫെയ്സ്ബുക്കിൻറെ പൂർണരൂപം ഇങ്ങനെ. ഫേസ് ബുക്ക് ‘ഫ്രണ്ട്‌സ്’എന്നത് പലപ്പോഴും ഒരു മിത്താണ് മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക്‌ ആരംഭിച്ചത്.. ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ.. അങ്ങനെ പലതിനും…എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത് ‘ഫേസ്ബുക്ക്‌ ‘സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ.

Related posts