റൊമാൻസ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല! മനസ്സ് തുറന്ന് രമേഷ്‌ പിഷാരടി!

രമേശ് പിഷാരടി, നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്

ഇപ്പോളിതാ ആദ്യ സിനിമയായ കപ്പൽ മുതലാള’ എന്ന ചിത്രത്തിൽ താൻ ചെയ്ത ഒരു രംഗം സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമായി പോയെന്നും രമേശ് പിഷാരടി പറയുന്നു. വാക്കുകൾ സിനിമയിൽ ഞാൻ റൊമാൻസ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. ‘നീ എന്റെ സിനിമയിൽ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞു ആരും വിളിച്ചിട്ടില്ല. ആക്ഷന്റെ കാര്യം പറഞ്ഞാൽ അതിലും രസമാണ്. ഞാൻ ആകെ ചെയ്ത ഒരേയൊരു ആക്ഷൻ ‘കപ്പൽ മുതലാളി’ എന്ന സിനിമയിലേതാണ്. അതാണേൽ കൈവിട്ടു പോയ സീനാണ്. സിനിമയുടെ അവസാന ഭാഗത്ത് ഞാൻ നീന്തി നീന്തി ഒരു ഹൗസ് ബോട്ടിൽ പിടിച്ചു കയറണം. എനിക്കാണേൽ നീന്തലും വലിയ വശമില്ല. ഞാൻ ആ സീൻ ചെയ്തപ്പോൾ അത് സിനിമയിൽ ഉൾപ്പെടുത്താൻ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തിൽ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും.

 

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Related posts