മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാൾ ആശംസകൾ നേർന്ന് രമേഷ് പിഷാരടി!

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോക്ക് ജന്മദിനാശംസകൾ നേർന്ന് രമേശ് പിഷാരടി. കുഞ്ചാക്കോ ബോബന്റെ ജൻമദിനത്തിൽ രമേശ് പിഷാരടി പങ്കുവച്ചിരിക്കുന്ന കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘നിങ്ങൾ മസിലിലല്ല മനസ്സിലാണ്. പിറന്നാൾ ആശംസകൾ, മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ പ്രിയപ്പെട്ട ചാക്കോച്ചന്’എന്ന് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ചാക്കോച്ചനൊപ്പം ജിമ്മിൽ നിന്നുള്ള ഒരു ചിത്രവും പിഷാരടി ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസായ ചിത്രം നായാട്ട് തന്നെ അതിന് ഏറ്റവും വലിയ സാക്ഷ്യം.ഫാസിലിന്റെ സംവിധാനത്തിലുള്ള ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 1981ല്‍ ‘ധന്യ’ നിര്‍മിച്ചത്.


1997ല്‍ ഒരു പ്രണയ ചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മയിലേക്ക് എത്തിയത് കുഞ്ചാക്കോ ബോബന്റെ മുഖം. അങ്ങനെ അനിയത്തിപ്രാവില്‍ നായകനായി. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തപ്പോള്‍ അനിയത്തിപ്രാവ് വൻ ഹിറ്റ്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലെ പ്രണയ നായകന്റെ മുഖമായിരുന്നു പിന്നീടുള്ള ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിലും കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയെന്ന വിളിപ്പേരും കുഞ്ചാക്കോ ബോബന് അങ്ങനെ കിട്ടി. അനിയത്തിപ്രാവിന്റെ വിജയം തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നിലനിര്‍ത്താനായില്ലെങ്കിലും ആദ്യ വിജയത്തിന്റെ ഹാംഗോവറിലെന്നോണം കുഞ്ചാക്കോ ബോബൻ തുടര്‍ച്ചയായി നായകനായി.

Related posts