മലയാളികൾ നെഞ്ചിലേറ്റിയ ഹാസ്യനടനായ രമേഷ് പിഷാരടി യുഡിഎഫിന്റെ ഭാഗമായത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനിടെയാണ്. അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു . എന്നാല്‍ ഇലക്ഷനിൽ യുഡിഎഫ് പരാജയപ്പെട്ടത് മൂലം നിരവധി ട്രോളുകളാണ് രമേഷ് പിഷാരടിയെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്നത്. ഈ സംഭവത്തിന് എതിരെ ഇപ്പോൾ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിഷാരടി.
ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോള്‍ ഓട്ടോമാറ്റിക്കലി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ താന്‍ കോണ്‍ഗ്രസിന് പ്രചാരണത്തിന് പോയി എന്നത് കൊണ്ട് പലതും പറയും. അതൊന്നും ഒരു പൊങ്കാലയായി തോന്നുന്നില്ല. അതുപോലെ തന്നെ ഫേസ്ബുക്കില്‍ തനിക്ക് വരുന്ന കമന്റുകള്‍ക്ക് താന്‍ പറ്റാവുന്ന അത്രയും മറുപടി നല്‍കാറുണ്ടെന്ന് പിഷാരടി പറഞ്ഞു. പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോള്‍ ഓട്ടോമാറ്റിക്കലി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഞാന്‍ പ്രചാരണത്തിന് പോയത് കോണ്‍ഗ്രസിനാണ് എന്നത് കൊണ്ട് അവര്‍ പലതും പറയും. അതൊന്നും ഒരു പൊങ്കാലയായി എനിക്ക് തോന്നിയില്ല. കൂടുതല്‍ ആളുകളും തമാശയാണ് പറഞ്ഞത്. ഒരു 20 ശതമാനം പേര്‍ മാത്രമാണ് അന്തമായി നമ്മളെ ചീത്ത വിളിച്ചിട്ടുള്ളു. അത് ഒരു രണ്ടു മൂന്ന് ദിവസം ഉണ്ടായിരുന്നു.
അതുപോലെ ചോറ് പാത്രത്തിന്റെ ചിത്രം, അതേപോലുള്ള ഒരുപാട് പാത്രങ്ങള്‍ എന്റെ കൈയില്‍ ഉണ്ട്. അതുപോലത്തെ ഒരുപാട് സാധനങ്ങള്‍ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഗിഫ്‌റ്റ് കിട്ടിയ സാധനങ്ങളും മറ്റു സാധനങ്ങളും. എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ മേടിച്ച സാധനങ്ങള്‍ ഇപ്പോഴുമുണ്ട്. അങ്ങനെ പ്രിയപ്പെട്ടത് പലതും സൂക്ഷിക്കാറുണ്ട്. പിന്നെ കമന്റ് പറയാനുള്ള സ്വാതന്ത്ര്യമൊക്കെ ഉണ്ട്. അതുപോലെ പലതിനും മറുപടിയും നല്‍കാറുണ്ട്. അവര്‍ നമുക്ക് വേണ്ടി സമയം ചിലവാക്കുമ്പോള്‍ തിരികെയും സമയം കിട്ടുമ്പോള്‍ നമ്മള്‍ ചിലവാക്കണമല്ലോ. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോള്‍ നോക്കാറുണ്ട്.