നായനാരെ കുറവാക്കരുത് എന്ന് അവർ പറഞ്ഞു. പക്ഷെ പിന്നീട് സംഭിവിച്ചത് ഇങ്ങനെ! മനസ്സ് തുറന്ന് രമേഷ് പിഷാരടി!

രമേശ് പിഷാരടി, നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ്. മിമിക്രി താരമായി ആണ് താരം ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം ഇന്ന് മലയാള സിനിമയിൽ സജീവമാണ്. നടൻ എന്നതിൽ ഉപരി സംവിധായകൻ കൂടിയാണ് താരമിന്ന്. പഞ്ചവർണ്ണതത്ത ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്ത സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി രസകരമായ ഈ അനുഭവം പങ്കുവെച്ചത്. ഞാന്‍ തുടങ്ങിയ സമയത്തൊക്കെ നായനാര്‍ സഖാവിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഒരു ഐറ്റമായിരുന്നു. സ്റ്റേജിലിരുന്ന് ആരാ വിളിക്കുന്നേ എന്ന് ചോദിക്കലും ഉത്തരം വെക്കലുമൊക്കെയായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ കണ്ണൂര്‍ ഭാഗത്ത് എവിടെയോ പരിപാടിക്ക് പോയതായിരുന്നു. ഞങ്ങള്‍ ചെന്നിറങ്ങി പത്ത് മിനിറ്റായപ്പോഴേക്കും സംഘാടകര്‍ അടുത്ത് വന്നിട്ട് പറഞ്ഞു നിങ്ങള്‍ നായനാരെ കുറവാക്കരുത് എന്ന്.

അവിടെ കുറവാക്കുക എന്ന് പറഞ്ഞാല്‍ കളിയാക്കുക എന്നാണ് അര്‍ത്ഥം. സഖാവിനെ കുറവാക്കരുത് കേട്ടോ എന്ന് പറഞ്ഞു. ഞാനൊട്ടും കുറവാക്കിയില്ല, ഫസ്റ്റ് ഐറ്റം തന്നെ അത് കളിച്ചു. തുടങ്ങിയില്ലേ.. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ നിങ്ങളോടല്ലേ നായനാരെ കുറവാക്കരുതെന്ന് പറഞ്ഞതല്ലേ എന്നും ചോദിച്ച് അവര്‍ വന്നു. ഞാന്‍ പറഞ്ഞു എനിക്ക് അര്‍ത്ഥം മനസിലായില്ല അതുകൊണ്ടാ ചെയ്തത് എന്ന്. തങ്ങളുടെ കുഴപ്പം കൊണ്ട് മൂന്ന് പരിപാടി മാത്രമേ കയ്യീന്ന് പോയിട്ടുള്ളൂ എന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം തട്ടുകിട്ടാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.

Related posts