രമേശ് പിഷാരടി നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ്. അസാധ്യമായ കോമഡി സെൻസും ഒപ്പം കൗണ്ടർ കോമഡികൾ ചെയ്യുവാനുള്ള കഴിവുമാണ് താരത്തെ ഏറെ ശ്രദ്ധേയനാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും, ഓരോ താരത്തിന്റെ പോസ്റ്റിന്റെ അടിയിൽ ഇടുന്ന കമന്റുകളും, പങ്കുവയ്ക്കുന്ന ട്രോളുകളുമൊക്കെ വൈറലാകാറുണ്ട്
ഇപ്പോഴിതാ, മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഒരു പാർക്ക് ബഞ്ചിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ചോള രാജവംശത്തെ വല്ലോം കണ്ടാൽ കുഞ്ഞന് ഇത്തിരി പോപ്പ്കോൺ വാങ്ങിച്ച് കൊടുത്തേരെ എന്നാണ് ഒരു ആരാധകന്റെ കമന്റ്. പൂർവിക സ്മരണ നല്ലതാണ്, മരച്ചുവട്ടിൽ ഇരിക്കുമ്പോൾ പ്രത്യേകിച്ചും എന്നാണ് അശ്വതി ശ്രീകാന്ത് കമന്റ് ചെയ്തത്. പകൽ അമ്പിളിമാമനെ കാണിച്ച് തരാമെന്ന് പറഞ്ഞ് പറ്റിക്കുന്ന അപ്പൻ എന്നാണ് വേറൊരു ആരാധകന്റെ കമന്റ്
മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. അടുത്തിടെ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളിൽ സജീവമായിരുന്നു. സുഹൃത്ത് ധർമ്മജനൊപ്പം റോഡുഷോകളിലൊക്കെ സജീവമായി പങ്കെടുക്കുന്നുണ്ട്.