രാഷ്ട്രീയനേതാവ് രമേശ് ചെന്നിത്തല ചലച്ചിത്രരംഗത്തേക്ക്!

കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ പേര് ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്നാണ്. സിനിമാ അഭിനയത്തിൽ ഒരു കൈ നോക്കാനായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചുകഴിഞ്ഞു. അദ്ദേഹം ചിത്രത്തിൽ എത്തുന്നത് രാഷ്ട്രീയ നേതാവായിത്തന്നെയാണ്.

ചിത്രത്തിൽ ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനനായകനായി ചെന്നിത്തല എത്തുമെന്നാണ് സൂചന. ഈ ചിത്രത്തിൽ നായകനായെത്തുന്നത് മമ്മൂട്ടിയുടെ സഹോദരിപുത്രനായ അഷ്‌കര്‍ സൗദാനാണ്. ആലപ്പുഴ എംപി എഎം ആരീഫും ഒരു ഗാനരംഗത്തിലൂടെ ചിത്രത്തില്‍ എത്തുന്നുണ്ട് എന്നതാണ് നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

എഎം ആരീഫ് പ്രത്യക്ഷപ്പെടുക എംജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ്. സിനിമയുടെ ചിത്രീകരണം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടത്താൻ കഴിയുകയാണെങ്കിൽ രമേശ് ചെന്നിത്തലയുള്ള സീനുകള്‍ ആദ്യം ചിത്രീകരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

Related posts