പ്രശസ്ത താരം രമേഷ് വലിയശാല അന്തരിച്ചു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ രമേഷിന്റെ മരണ വിവരം പങ്കുവെച്ചത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ബാദുഷയാണ്. പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ബാദുഷ എഴുതിയിരിക്കുന്നത്. താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.
ബാദുക്കാ… അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലര്‍ എത്തുന്നുണ്ട്. ‘മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ നല്‍കിയ മറുപടി.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. തിരുവനന്തപുരം ആര്‍ട്!സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്!ക്രീനിന്റെയും ഭാഗമായി മാറുകയായിരുന്നു.