പുത്തൻ വിശേഷം പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് ആണ്. ചിപ്പി,രാജീവ് പരമേശ്വർ, സജിൻ,ഗോപിക അനിൽ രക്ഷ രാജ് തുടങ്ങി വൻ താര നിരതന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. സാന്ത്വനത്തിലെ അപ്പു ആയി എത്തുന്ന രക്ഷയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ബംഗ്ലൂരുവിൽ ഐടി പ്രൊഫഷനലായ കോഴിക്കോട് സ്വദേശി അർക്കജാണ് രക്ഷയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഇവർ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ് ഇതാണ് ഇവർ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുവാൻ എന്തേ ഇത്ര വൈകിയത് എന്നാണ് മലയാളികൾ ചോദിക്കുന്നത്.

Related posts