മലയാളം മിനിസ്ക്രീനിൽ സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം. ടി ആർ പി റേറ്റിങ്ങിൽ എന്നും മുൻപന്തിയിലാണ് പരമ്പരയുടെ സ്ഥാനം. ചിപ്പിയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് സീരിയൽ അവതരിപ്പിച്ചിരിക്കുന്നത്. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ രക്ഷ രാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അപ്പു എന്ന കഥാപാത്രമായാണ് എത്തുന്നത്. ഗീരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് രക്ഷക്ക്. ഒരുപാട് ആരാധകരുമുണ്ട് താരത്തിന്. അർക്കജ് ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. വർഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇവരുടെ പ്രണയ കഥ പങ്കുവെക്കുകയാണ് താരം.ഒരു അഭിമുഖത്തിലാണ് പ്രണയകഥ തുറന്നു പറയുന്നത്.
താരത്തിന്റെ വാക്കുകളിങ്ങനെ, എൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു അർകജ്. എന്തും തുറന്നു സംസാരിക്കുവാൻ സാധിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ഞങ്ങൾ ഇടയ്ക്കിടെ പരസ്പരം ഫോൺ വിളിച്ചു മറ്റും നിരന്തരം സൗഹൃദം പുതുക്കി കൊണ്ടിരുന്നു. അതിനിടയിലാണ് അച്ഛന് ഒരു അപകടം സംഭവിക്കുന്നത്. ഞാൻ മാനസികമായി ആകെ തളർന്നു പോയി. എനിക്ക് കരുത്ത് പകരാൻ അർകജ് ഉണ്ടായിരുന്നു.
അങ്ങനെ സൗഹൃദം മുന്നോട്ടുപോകുന്ന സമയത്താണ് തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്, ഇത് അറിഞ്ഞതോടെ രണ്ടുപേരും പരസ്പരം പ്രണയം തുറന്നു പറയുകയായിരുന്നു . രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഇരുവർക്കും നിർബന്ധമായിരുന്നു. അങ്ങനെയാണ് ഈ കാര്യം വീട്ടിൽ അറിയിക്കുന്നത്. അങ്ങനെയാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നല്ല രീതിയിൽ നമ്മളെ കേട്ടിരിക്കുന്ന വ്യക്തിയാണ് അർകജ്. നല്ല സിനിമകൾ കാണുന്ന ആളാണ് എന്നും നല്ല സിനിമകൾ കണ്ടു കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുകയും ചെയ്യും . അതേസമയം പെട്ടെന്ന് ദേഷ്യം വരുന്നതും കൂടുതൽ റൊമാൻറിക് ആകുന്നതും താനാണ് എന്നും രക്ഷ പറയുന്നു.