ഖോ ഖോ കളിയ്ക്കാൻ ഒരുങ്ങി രജിഷ!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് രജിഷ. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു. ഇപ്പോൾ ഇതാ രജിഷ നായികയാകുന്ന ‘ഖൊ ഖൊ’ തീയേറ്ററുകളിലേക്കെത്തുകയാണ്. ഖൊ ഖൊ താരമായാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. കബഡി പോലെ എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന ഒരു കളിയാണിത്.ഇന്ത്യയുടെ പ്രശസ്തമായ പരമ്പരാഗതമായ കളികളിൽ ഒന്നാണിത്. ദക്ഷിണാഫ്രിക്കയിലും ഈ കളി നിലവിലുണ്ട്. ഒരു ടീമിൽ പന്ത്രണ്ടുപേരാണ് ഈ കളിയിൽ ഉണ്ടാവുക എന്നാൽ ഇവരിൽ ഒന്‍പത് പേർ മാത്രമാണ് കളിക്കളത്തിലുണ്ടാവുക.

സ്പോര്‍ട്‍സ് ഡ്രാമയുമായി രജിഷ വിജയന്‍; 'ഖൊ ഖൊ' ടീസര്‍ | Kho Kho Official  Teaser Rajisha Vijayan

2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ടോബിന്‍ തോമസാണ് നിർവ്വഹിക്കുന്നത്. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും സംഗീതം സിദ്ധാര്‍ഥ പ്രദീപും പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരിയും പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രനും വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണനും ചമയം റോണക്സ് സേവ്യറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകനും വരികള്‍ വിനായക് ശശികുമാറും അദിതി നായര്‍ ആറും അര്‍ജുന്‍ രഞ്ജനും അസോസിയേറ്റ് ഡയറക്ഷൻ ബെല്‍രാജ് കളരിക്കലും ശ്രീകാന്ത് മോഹനും നിര്‍വ്വഹിച്ചിരിക്കുന്നു.

Kho Kho | Malayalam Movie | nowrunning

സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ വിജയന്‍ ചിത്രത്തിലെത്തുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലൗ തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ രജിഷ ആസിഫ് അലിയുടെ എല്ലാം ശരിയാകും, ഫഹദിന്റെ മലയൻ കുഞ്ഞ് തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്. ‘ലൗ’ എന്ന സിനിമയിലാണ് ഒടുവിൽ രജിഷ അഭിനയിച്ച മലയാള ചിത്രം. കർണൻ എന്ന ധനുഷ് നായകനായ തമിഴ് ചിത്രമാണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് ഇപ്പോൾ.

Related posts