ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി.വൈറലായി രജിഷയുടെ ട്വീറ്റ് !

നടി രജിഷ വിജയന്‍ കര്‍ണന്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. കര്‍ണനിലേക്ക് തന്നെ മാരി ശെല്‍വരാജ് വിളിക്കുന്നത് ജൂണ്‍ കണ്ടിട്ടാണ് എന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു. ഇപ്പോഴിതാ താരം സിനിമ വിജയിച്ച വിശേഷം അറിയിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. രജിഷ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്.

ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി; കർണന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രജിഷ വിജയൻ

ഈ വിജയം നേടി തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ കര്‍ണ്ണനു വേണ്ടി നല്ല രീതിയില്‍ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കര്‍ണ്ണന്റെ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വലിയ നന്ദി. ധനുഷ് സാര്‍ എല്ലാത്തിനും പ്രത്യേകം നന്ദി, എന്നാണ് രജിഷ ട്വീറ്റ് ചെയ്തത്.

ചിത്രം ഒരുക്കിയിരിക്കുന്നത് യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഗ്രാമീണ പശ്ചാത്തലത്തിലാണ്. പരിയേറും പെരുമാള്‍ എന്ന സംവിധായകന്റെ മുന്‍ചിത്രത്തെ പോലെ തന്നെ ഒരു മികച്ച ചിത്രമാണിതും. ചിത്രത്തില്‍ ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന്‍ സുബ്രഹ്‌മണ്യന്‍, 96 ഫെയിം ഗൗരി കിഷന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താനുവാണ് നിര്‍മാണം.

Related posts