അവതാരകയായും നായികയായുമെല്ലാം മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് രജീഷ വിജയൻ. താരത്തിന്റെ സ്വാഭാവിക അഭിനയ ശൈലി താരത്തെ വളരെ പെട്ടന്ന് തന്നെ സിനിമ പ്രേമികളുടെ അടുപ്പിച്ചു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ താരം കുറഞ്ഞ കാലയളവിനുള്ളിൽ ചെയ്തത്. ശാലീന സൗന്ദര്യത്തെ കൊണ്ടും അഭിനയമികവ് കൊണ്ടും താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. ധനുഷിനൊപ്പം ആണ് താരം തമിഴ് അരങ്ങേറ്റ ചിത്രത്തിൽ അഭിനയിച്ചത്.
ഇപ്പോൾ രജിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള തനിമയുള്ള നാടൻ പെൺകുട്ടിയെയാണ് രജീഷ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഒരു ആയുർവേദ ഹോസ്പിറ്റലിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇത്. വയലറ്റ് നിറമുള്ള സാരിയും കേരളീയ തനിമയുള്ള ആഭരണങ്ങളും ആണ് രജീഷ് ധരിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന് നിരവധി ആരാധകർ ആണ് ആശംസകൾ നേർന്നിരിക്കുന്നത്. ചിത്രം കാണാം,