അടിച്ചാലേ എനിക്ക് അഭിനയം വരൂ എന്നായിരുന്നു രജിഷയുടെ മറുപടി! കാർത്തി രജിഷയെ കുറിച്ച് പറഞ്ഞത് കേട്ടോ!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ് വിജയൻ. ചിത്രത്തിലെ എലി എന്ന എലിസബത്തിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ശേഷം താരം അഭിനയിച്ച ജൂൺ , ഫൈനൽസ്, ഒരു സിനിമക്കാരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. മാരി ശെല്‍വരാജ് ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കർണയിലെ നായികയായും താരം എത്തിയിരുന്നു. ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലും ഏറെ പ്രധാനപ്പെട്ട ഒരു വേഷം താരം ചെയ്തിരുന്നു. ഫ്രീഡം ഫൈറ്റ് എന്ന വെബ് സീരിസിൽ ​ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.


കാർത്തിയുടെ പുതിയ ചിത്രമായ സർദാറിൽ രജിഷ വിജയനും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായി കാർത്തിയും രജിഷയും റാഷി ഖന്നയും കൊച്ചിയിലെത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ രജിഷ തന്റെ കഥാപാത്രത്തോടും സിനിമയോടും പുലർത്തുന്ന ആത്മാർത്ഥതയെ കുറിച്ച് കാർത്തി സംസാരിച്ചിരുന്നു. ചിത്രത്തിലെ ഒരു സീനിന്റെ ഷൂട്ടിനെ കുറിച്ചുള്ള രസകരമായ അനുഭവങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്.

ഈ സിനിമയോടുള്ള രജിഷയുടെ ആത്മാർത്ഥയെ കുറിച്ച് ഞാൻ പറയാം. മുഖത്തടിക്കുന്ന സീനുകളൊക്കെ വരുമ്പോൾ ശരിക്കും അടിച്ചോളാൻ രജിഷ പറയും. അങ്ങനെ അടിച്ചാൽ വേദനിക്കില്ലേയെന്ന് ഞാൻ തിരിച്ചുചോദിച്ചു. അതൊന്നും കുഴപ്പമില്ല സാർ, അടിച്ചാലേ എനിക്ക് അഭിനയം വരൂ എന്നായിരുന്നു രജിഷയുടെ മറുപടി. അപ്പൊ പിന്നെ ഞാനൊന്നും നോക്കിയല്ല, പട എന്ന് ഒന്നങ്ങ് പൊട്ടിച്ചു. ട്രെയ്ലറിൽ ആ ഷോട്ടുണ്ട്. അത്ര ആത്മാർത്ഥതയാണ് രജിഷക്ക്. റാഷി ഖന്ന അങ്ങനെയല്ല. ആക്ടിങ് മാത്രമേ ചെയ്യൂ എന്നും കാർത്തി പറഞ്ഞു.

Related posts