ഐറ്റം ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമല്ല. അതിനുള്ള കാരണം ഇത്! രജിഷ വിജയൻ പറയുന്നു!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ് വിജയൻ. ചിത്രത്തിലെ എലി എന്ന എലിസബത്തിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ശേഷം താരം അഭിനയിച്ച ജൂൺ , ഫൈനൽസ്, ഒരു സിനിമക്കാരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. മാരി ശെല്‍വരാജ് ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കർണയിലെ നായികയായും താരം എത്തിയിരുന്നു. ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലും ഏറെ പ്രധാനപ്പെട്ട ഒരു വേഷം താരം ചെയ്തിരുന്നു. ഫ്രീഡം ഫൈറ്റ് എന്ന വെബ് സീരിസിൽ ​ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഐറ്റം ഡാൻസ് കളിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും, അതിന് കാരണങ്ങളുണ്ടെന്നും തുറന്നു പറയുകയാണ് രജിഷ വിജയൻ. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഐറ്റം ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കിൽ ആ രീതിയിലുള്ള വസ്ത്രങ്ങൾ ഇടില്ല എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങൾ ഞാൻ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതിൽ പ്രശ്നമില്ല. എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കിൽ ഞാൻ അത്തരം വസ്ത്രങ്ങൾ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശനങ്ങളൊന്നും എനിക്കില്ല. അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നം.

ഐറ്റം ഡാൻസിലുള്ള എന്റെ പ്രശ്നത്തെ കുറിച്ച് പറയുകയാണെങ്കിൽ അതിലെ പാട്ടും, പാട്ടിലെ വരികളും, ക്യാമറ ആംഗിളും, സൂം ചെയ്യുന്ന രീതിയും, അതിലെ ഡാൻസ് മൂവ്മെന്റ്സുമൊക്കെയാണ്. ഇതൊക്കെ ഒരു മനുഷ്യ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്. അങ്ങനെ ഒബ്ജക്ടിഫിക്കേഷൻ നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാൻ എനിക്ക് താൽപര്യമില്ല. എന്നിലൂടെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതാണ് കാര്യം. എന്റെ ശരീരത്തിനിണങ്ങുന്ന, എന്നെ കണ്ടാൽ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങൾ ആണെങ്കിൽ ഞാൻ അത് ധരിക്കും,’ രജിഷ വിജയൻ പറഞ്ഞു. ഐറ്റം ഡാൻസിനെപ്പറ്റിയുള്ള രജിഷയുടെ നിലപാടിന് ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Related posts